ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30ന് ശംഖുംമുഖം കടപ്പുറത്താണ് വിജയയാത്ര സമാപനസമ്മേളനം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷനാകും. കേന്ദ്ര ആഭ്യന്തരമന്ത്രി ആയശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തില്‍ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാവിലെ റോഡു മാര്‍ഗം കന്യാകുമാരിയിലേക്ക് പോയി. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.
ഉച്ച തിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.