ചങ്ങനാശ്ശേരി സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. ചങ്ങനാശ്ശേരി ഇല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കില്ലെന്ന് സിപിഐ.
ചങ്ങനാശ്ശേരി സീറ്റ് സിപിഐക്ക് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സീറ്റ് നല്‍കാതെ കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കില്ലെന്ന നിലപാടിലേക്ക് സിപിഐ എത്തിയത്.
സീറ്റ് ചര്‍ച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.