HomeKeralaകേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിൻ്റെ മുന്നോടിയായിട്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയ ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇവയില്‍ ചിലതിൻ്റെ ആക്രമണോത്സുകതക്ക് ആക്കം കൂടി. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തിയ നീക്കവും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്ത പ്രസ്താവനയും.

കിഫ്ബിയെ കുഴിച്ച് മൂടാനാണ് കോണ്‍ഗ്രസ്-ബിജെപി മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. കസ്റ്റംസാണ് തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular

Recent Comments