മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല: പ്രതിപക്ഷ നേതാവ്

0

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക്‌ നേരിട്ട്‌ പങ്ക്‌ ഉണ്ടെന്നാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാകുന്നത്‌. ഇത്‌ സ്വപ്ന സുരേഷ്‌ കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയിലെ വിവരങ്ങൾ ആണ്‌. ഇത്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്‌. മുഖ്യമന്ത്രിക്ക്‌ ഒരു നിമിഷം അധികാരത്തിൽ തുടരാൻ അർഹതയില്ല.

കോടതിയിൽ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജൻസികൾക്ക്‌ കിട്ടിയിട്ട്‌ രണ്ട്‌ മാസത്തിൽ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും, മറ്റ്‌ മറ്റ്‌ മന്ത്രിമാർക്കും എതിരെ എന്ത്‌ കൊണ്ട്‌ ഇത്‌ വരെ ഒരു നടപടിയും ഉണ്ടായില്ല.

ഞെട്ടിക്കുന്ന ഈ തെളിവ്‌ കയ്യിൽ ഉണ്ടായപ്പോഴും, അന്വേഷണം മരവിപ്പിക്കുകയാണ്‌ കേന്ദ്ര ഏജൻസികൾ ചെയ്തത്‌. ഇത്‌ ആരുടെ നിർദ്ദേശ പ്രകാരമാണ്‌.? മുഖ്യമന്ത്രിയിലേക്ക്‌ അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്‌, കേസ്‌ അപ്പാടെ മരവിപ്പിക്കപ്പെട്ടത്‌. ഇത്‌ മുഖ്യമന്ത്രിയും, ബി ജെ പി യും തമ്മിൽ ഉള്ള ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.