ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്ക്

0

സ്വപ്‌ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി വിജയന് നേരിട്ട് പങ്കെന്ന് കസ്റ്റംസ്. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് പറഞ്ഞു.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള രഹസ്യ മൊഴിയില്‍ സ്വപ്‌ന സുരേഷ് പറയുന്നത്. കസ്റ്റംസ് ജയിലില്‍ വെച്ച് സ്വപ്നയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പുമായി തര്‍്ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍. അന്വേഷണം നേടിരുന്ന കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു.

അറബി അറിയാത്ത മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും വേണ്ടി മധ്യസ്ഥതയായിരുന്നത് താനായിരുന്നു എന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മൂന്ന് മന്ത്രിമാരും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നും സ്വപ്‌ന പറഞ്ഞിരുന്നു.