HomeKeralaവനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇഡിക്കെതിരെ പൊലിസ് കേസ്

വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇഡിക്കെതിരെ പൊലിസ് കേസ്

എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനെതിരെ കേരള പൊലിസ് കേസ് എടുക്കും. കിഫ്ബിയിലെ വനിത ഉദ്യോഗസ്ഥയുടെ പരാതിയിലാണ് കേസ്. വനിത ഉദ്യോഗസ്ഥയോട് ഇഡി ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. അതിനിടെ സിഇഒ കെഎം എബ്രഹാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

കിഫ്ബി ഉദ്യോഗസ്ഥയെ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് പരാതി.

Most Popular

Recent Comments