HomeKeralaകിഫ്ബിക്ക് നല്‍കിയത് വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ലെന്ന് റിസര്‍വ് ബാങ്ക്

കിഫ്ബിക്ക് നല്‍കിയത് വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ലെന്ന് റിസര്‍വ് ബാങ്ക്

കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആയിരുന്നു മസാല ബോണ്ട് സംബന്ധിച്ച അനുമതി നല്‍കിയത്. ആർബിഐ നല്‍കുന്ന അനുമതി വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ല.

കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയാണ്. മറ്റ് എന്തെങ്കിലും അനുമതി ആവശ്യമുണ്ടെങ്കില്‍ ഉറപ്പിക്കേണ്ട ബാധ്യത കിഫ്ബിക്കാണ്. ഭരണഘടന വ്യവസ്ഥകള്‍ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ബിഐക്കില്ല.

വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കാണ് അനുമതി ഉണ്ടോ എന്ന് ഉറപ്പിക്കേണ്ടത്.  തങ്ങള്‍ക്ക് മറ്റ് ബാധ്യതകളില്ല. വിദേശ നാണ്യ ചട്ടം അടക്കം ലംഘിച്ചുവെന്ന ആരോപണമാണ് കിഫ്ബിക്ക് എതിരെ ഇഡി പ്രയോഗിച്ചിരിക്കുന്നത്. സെബി അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഇഡി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്.

Most Popular

Recent Comments