HomeIndiaലോക യാത്രകള്‍ക്ക് വീണ്ടും തുടക്കമിട്ട് പ്രധാനമന്ത്രി

ലോക യാത്രകള്‍ക്ക് വീണ്ടും തുടക്കമിട്ട് പ്രധാനമന്ത്രി

ഒരു വര്‍ഷത്തിലധികം നീണ്ട കൊവിഡ് 19 ൻ്റെ ഇടവേളക്ക് ശേഷം വീണ്ടും ലോക യാത്രകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 25നാണ് യാത്രകള്‍ ആരംഭിക്കുക. ആദ്യം ബംഗ്ലാദേശിലേക്കാണ് പ്രധാനമന്ത്രി പോകുക. മെയ് മാസത്തില്‍ പോര്‍ച്ചുഗലില്‍ നടക്കുന്ന ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിൽ പങ്കെടുക്കും. ജൂണില്‍ യുകെയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കും.

2019 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശ യാത്ര നടത്തിയത്. ബ്രസീലിലെ പ്രധാനമന്ത്രിയെ കാണാനായാണ് അന്ന് പോയത്. ലോകം മുഴുവന്‍ കോവിഡ് 19 പടര്‍ന്നു പിടിച്ചപ്പോള്‍ ലോക നേതാക്കളെല്ലാം ഓണ്‍ലൈനായാണ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നത്.

Most Popular

Recent Comments