മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍

0

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രളയവും, ഭൂചലനവും അതിജീവിക്കാനുള്ള കഴിവ് അണക്കെട്ടിനുണ്ട്. മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന കോതമംഗലം സ്വദേശികളുടെ ഹര്‍ജിയില്‍ കേന്ദ്ര ജല കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

അണക്കെട്ടിൻ്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചിരിക്കുന്നത്. മേല്‍നോട്ട സമിതിയുടെ അധികാരങ്ങള്‍ ഉപസമിതിക്ക് കൈമാറിയിട്ടില്ലെന്നും കേന്ദ്ര ജല കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിതിന്‍ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടേേവളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്‌നാട് നേരത്തെ അറിയിച്ചിരുന്നു.