HomeKeralaപ്രകടന പത്രിക ഇറക്കി ജനങ്ങളെ വിഡ്ഢികളാക്കില്ല: സാബു എം ജേക്കബ്

പ്രകടന പത്രിക ഇറക്കി ജനങ്ങളെ വിഡ്ഢികളാക്കില്ല: സാബു എം ജേക്കബ്

പ്രകടന പത്രിക ഇറക്കി കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനില്ലെന്ന് ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. മത്സരിക്കുന്നത് അധികാരത്തിനു വേണ്ടിയോ ഭരണം പിടിച്ചെടുക്കാനോ അല്ലെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു. എറണാകുളത്തെ 14 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സമഗ്ര വികസനം, അഴിമതിമുക്ത ഭരണം എന്നിവയാണ് ട്വന്റി 20 ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരത്തിലടക്കം വൈകാരിക സമീപനം ഇല്ല. പ്രായോഗിക നിലപാട് സ്വീകരിക്കുമെന്നും സാബു എം ജേക്കബ് വിശദീകരിച്ചു.

Most Popular

Recent Comments