വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം മാത്രമാണ് ഇറക്കിയതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

0

വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം മാത്രമാണ് ഇറക്കിയതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. എഫ്‌ഐആറും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ല. തുടരന്വേഷണമോ പുനരന്വേഷണമാണോ എന്ന് കൃത്യമായി വ്യക്തമാക്കേണ്ടതാണ്. അത് ചെയ്തിട്ടില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇല്ലാതെ തന്നെ പല കേസുകളും സിബിഐ ഏറ്റെടുത്തിട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു.

പാലക്കാട് വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.