പരിഗണന അഴീക്കോടിന്, കാസര്‍കോട് വാര്‍ത്ത അഭ്യൂഹം

0

പാര്‍ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തൻ്റെ ആദ്യ പരിഗണന അഴീക്കോടിന് തന്നെ ആയിരിക്കും എന്ന് മുസ്ലീംലീഗ് എംഎല്‍എ കെ എം ഷാജി. താന്‍ കാസര്‍കോട് ജില്ലയില്‍ സീറ്റ് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു എന്നത് അഭ്യൂഹം മാത്രമാണ്.

അഭ്യൂഹത്തിൻ്റെ പുറത്ത് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ കാസര്‍കോട് വേണ്ടെന്ന് ജില്ലാ മുസ്ലീംലീഗ് നേതൃത്വം സംസ്ഥാന ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ വളപ്പട്ടണത്തെ പൊതുപരിപാടിയിലെ പ്രസംഗത്തെ കെ എം ഷാജി ന്യായീകരിച്ചു. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടത്തിയ പ്രസംഗം ജനാധിപത്യപരമായ ഭീഷണിയാണ്. തന്നെയും കുടുംബത്തേയും പീഡിപ്പിച്ചവരെ നേരിടുക തന്നെ ചെയ്യും. ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കെ എം ഷാജി പറഞ്ഞു.