പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സംസ്ഥാന സര്‍ക്കാരിൻ്റെ കൂട്ടസ്ഥിരപ്പെടുത്തലുകളില്‍ ഹൈക്കോടതി ഇടപ്പെട്ടു.
പത്തോളം പൊതു മേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ തല്‍സ്ഥിതി തുടരണം. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്ഥികളുടെ ഹര്‍ജിയിലാണ് ഉത്തരവ്.
കില, വനിത കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബീപ്, എഫ്‌ഐടി തുടങ്ങിയ സ്ഥാപനങ്ങളിലാണ് സര്‍ക്കാരിന് തിരിച്ചടി കിട്ടിയത്.





































