പാലക്കാട് മുന്‍ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട നീക്കങ്ങള്‍ തുടരുന്നു. ഇന്നലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു മണിക്കൂറോളം സമയം ഫോണില്‍ സംസാരിച്ചതായി ഗോപിനാഥ് പറഞ്ഞു.
അടുത്ത സുഹൃത്തെന്ന പരിഗണന തനിക്ക് തരണമെന്നും തിരക്കിട്ട തീരുമാനം എടുക്കരുതെന്നും മുല്ലപള്ളി പറഞ്ഞു. താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവം ഉള്ളതാണെന്ന് മുല്ലപ്പള്ളിക്ക് ബോധ്യമുണ്ട്. അതിനാല്‍ അതെല്ലാം ഗൗരവമായി എടുക്കും. പക്ഷേ കെപിസിസി അധ്യക്ഷന് മാത്രം പരിഹരിക്കാന്‍ കഴിയില്ല. കൂട്ടായ ചര്‍ച്ച നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ട കെ സുധാകരന്‍ നാളെ നേരില്‍ കൂടിക്കാഴ്ച നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠനും ഇന്നലെ എ വി ഗോപിനാഥുമായി സംസാരിച്ചിരുന്നു. വീട്ടിലെത്തിയാണ് ഗോപിനാഥിനെ കണ്ടത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും കാത്തിരിക്കുകയാണെന്നും ഗോപിനാഥ് പറഞ്ഞു.