HomeKeralaഎൻഡിഎയിലെ ഘടക കക്ഷി ചർച്ച സൌഹാർദപരം: പി കെ കൃഷ്ണദാസ്

എൻഡിഎയിലെ ഘടക കക്ഷി ചർച്ച സൌഹാർദപരം: പി കെ കൃഷ്ണദാസ്

എൻ ഡി എ ഘടക കക്ഷികളുമായി നടന്ന ഉഭയ കക്ഷി ചർച്ചകൾ തികച്ചും സൗഹാർദ്ദപരമായിരുന്നു എന്ന് കൺവീനർ പി കെ കൃഷ്ണദാസ്. ഓരോ കക്ഷിയും അവരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു. അവ ബിജെപി കോർ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ച് സമവായത്തിൻ്റെ അടിസ്ഥാനത്തിൽ അന്തിമ സീറ്റ് നിർണയം ഉണ്ടാവും. ഓരോ ഘടക കക്ഷിയിൽ നിന്ന് ആരൊക്കെ മത്സരിക്കണം എന്നത് അതാത് കക്ഷികളുടെ നേതൃത്വമാണ് തീരുമാനിക്കുക

തിരഞ്ഞെടുപ്പ് ഭീതിയിലാണ് സിപിഎമ്മും കോൺഗ്രസ്സും എന്ന് ആ പാർട്ടികളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. ഇരു പാർട്ടികളിലും ആശയക്കുഴപ്പവും അംഗലാപ്പുമാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയിലാണ് എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും അസംബന്ധവും ആണ്.

അക്രമം അവസാനിപ്പിക്കാൻ ആർ എസ് എസും സിപിഎമ്മും തമ്മിൽ നടന്നതായുള്ള ചർച്ചകൾക്ക് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവും ഇല്ല. ഇത്തരം ചർച്ചയിൽ അസാധാരണത്വമോ ആസ്വാഭാവീകതയോ ഇല്ല. കാലാകാലങ്ങളിൽ സമാധാനചർച്ചകൾ നടന്നിട്ടുണ്ട്. ഇടക്കാലത്ത് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ മാധ്യസ്ഥതയിൽ സംഘവും സിപിഎമ്മും തമ്മിൽ സംഘർഷം അവസാനിപ്പിക്കാൻ ചർച്ച നടന്നിട്ടുണ്ട്. സമാധാനശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സഹകരിക്കേണ്ടതുണ്ട്. അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്.

Most Popular

Recent Comments