ലാവ്‌ലിന്‍ കേസില്‍ ഇഡി ഇടപെടുന്നു

0

മുഖ്യമന്ത്രി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. പരാതിക്കാരനായ ടി പി നന്ദകുമാറിന് ഇഡി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നല്‍കി.

പരാതിയുടെ തെളിവുകള്‍ സഹിതം ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2006 മാര്‍ച്ചില്‍ ഡിആര്‍ഐക്ക് നല്‍കിയ പരാതികളിലാണ് നടപടി. എന്നാല്‍ കഴിഞ്ഞ ദിവസം താനയച്ച റിമൈന്‍ഡറിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ടി പി നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട്ടെ തന്റെ ഓഫീസ് ഇടതുപക്ഷക്കാരായ ചിലര്‍ ആക്രമിച്ച് തീയിട്ടിരുന്നു. അന്ന് എസ്എന്‍സി ലാവ്‌ലിന്‍, കവിയൂര്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഇതില്‍ കത്തി നശിക്കാത്ത തെളിവുകള്‍ കൈമാറുമെന്നും നന്ദകുമാര്‍ പറഞ്ഞു.