ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയതായി ബിജെപി മെമ്പര്‍ഷിപ്പ് എടുത്ത മെട്രോമാന്‍ ഇ ശ്രീധരന്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിട്ടില്ല. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യനാണ് വനിത പ്രതിനിധിയായി കമ്മിറ്റിയില്‍ ഇടംപിടിച്ചത്.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സഹ ജനറല്‍ സെക്രട്ടറി കെ സുഭാഷ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഇടം നേടിയവര്‍.
സംസ്ഥാനത്തിന്റെ പ്രഭാരി സിപി രാധാകൃഷ്ണന്‍, സപഹ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ശോഭ, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അടുത്തിടെ വീണ്ടും സജീവമായത്.