ഇഡിക്കെതിരെ തിര കമ്മീഷന് മുഖ്യമന്ത്രിയുടെ പരാതി, ഒത്തുകളിയെന്ന് ചെന്നിത്തല

0

കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സമെൻ്റ് ഡയറക്ടറേറ്റ് നീക്കം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മുഖ്യമന്ത്രി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും മുഖ്യമന്ത്രി വിജയന്‍.

കേന്ദ്ര ധനമന്ത്രിയുടെ താല്‍പ്പര്യ പ്രകാരമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി വിളിച്ചു വരുത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുത്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടും. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതാണ്. എന്നാല്‍ ഒന്നും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇഡിയുടെ നീക്കം സിപിഎം ബിജെപി കൂട്ടിൻ്റെ മറ്റൊരു തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വികസനത്തെ അട്ടിമറിക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്ന് പറയാന്‍ എൽഡിഎഫിന് അവസരം കൊടുക്കാനാണ് ഈ നീക്കം. അതുകൊണ്ടാണ് 2019ല്‍ കൊടുത്ത പരാതിയില്‍ ഇപ്പോള്‍ കേസ് എടുത്തത്. തോമസ് ഐസക്കിൻ്റെ വെല്ലുവിളി സുരക്ഷിതമായി ഇരുന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.