കിഫ്ബി ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിര്‍ദ്ദേശം. കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കിഫ്ബി സിഇഒ കെ എം എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നു നോട്ടീസില്‍ പറയുന്നു. വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതെസമയം ഫെമ നിയമ പ്രകാരം റിസര്‍വ് ബാങ്കിൻ്റെ അനുമതി ഉണ്ടെങ്കില്‍ രാജ്യത്തെ ഏത് ബോഡി കോര്‍പ്പറേറ്റിനും വായ്പയെടുക്കാമെന്നാണ് ധന മന്ത്രി തോമസ് ഐസക്കിൻ്റെ നിലപാട്. ആരുടേയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ കഴിയില്ല. കിഫ്ബി ധനസമാഹരണം നടത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കാതെ ഇഡി കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.