ബിജെപിക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നു. ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തമാര്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി.
ഇന്ന് കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയാണ് സഭയുടെ രണ്ട് മെത്രാപ്പോലീത്തമാര്‍ ചര്‍ച്ച നടത്തിയത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യുയുമായിട്ടായിരുന്നു ചര്‍ച്ച. ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
അഹമ്മദാബാദ് ഭദ്രാസന ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും, കൊച്ചി ഭദ്രാസന ചുമതലയുള്ള ബിഷപ്പും കൂടിക്കാഴ്ചക്ക് എത്തി.