HomeKeralaസംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണെങ്കില്‍ പെട്രോള്‍ 60 രൂപക്ക് നല്‍കാമായിരുന്നു: കുമ്മനം

സംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണെങ്കില്‍ പെട്രോള്‍ 60 രൂപക്ക് നല്‍കാമായിരുന്നു: കുമ്മനം

ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ട് വന്നാല്‍ പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ കഴിയുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അങ്ങനെ ആണെങ്കില്‍ 60 രൂപക്ക് പെട്രോള്‍ നാട്ടില്‍ ലഭ്യമാക്കാനാകും. പക്ഷേ ജിഎസ്ടി നിര്‍ദ്ദേശങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല.

ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിൻ്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുകളാണുള്ളത്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാതെ നില്‍ക്കുന്നത്. കേരള ധനമന്ത്രി തോമസ് ഐസക് പറയുന്നത് ഒരു കാരണവശാലും ജിഎസ്ടിക്ക് അനുകൂലമായ നിലപാട് എടുക്കില്ലെന്നും ഇവിടെ നടപ്പാക്കാനാകില്ലെന്നുമാണ്.

എന്തുകൊണ്ടാണ് കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്. ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്. ബിജെപി വ്യക്തമായി പറയുകയാണ് അധികാരം ലഭിച്ചാല്‍ ജിഎസ്ടി നടപ്പില്‍ വരുത്താനുള്ള നിലപാട് എടുക്കും. പെട്രോളിൻ്റെ ഏകദേശ വില 60 രൂപക്ക് അടുത്ത് വരുന്ന തരത്തില്‍ ആകുമെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്നും കുമ്മനം പറഞ്ഞു.

Most Popular

Recent Comments