തൃശൂരില്‍ സിപിഎം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് ധാരണ.
ധാരണ പ്രകാരം ഇക്കുറി സി രവീന്ദ്രനാഥ് മത്സരത്തിനുണ്ടാവില്ല. പുതുക്കാട് പകരം മത്സരിക്കുക സിഐടിയു ജില്ലാ പ്രസിഡണ്ട് കെ കെ രാമചന്ദ്രനാകും. ഗുരുവായൂരില്‍ കെ വി അബ്ദുല്‍ ഖാദറിന് പകരം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ മത്സരിക്കും. മൂന്ന് ടേം മത്സരിച്ചവർ മാറിനിൽക്കണം എന്ന സിപിഎം തീരുമാനപ്രകാരമാണ് രവീന്ദ്രനാഥിനെ മാറ്റുന്നത്. എന്നാൽ സംസ്ഥാന സമിതി തീരുമാനിക്കുകയാണെങ്കിൽ മന്ത്രി മത്സരിച്ചേക്കും. എന്നാൽ സാധ്യത തീരെ കുറവാണ്.
ഇരിങ്ങാലക്കുടയില്‍ സിറ്റിംഗ് എംഎല്‍എ കെ യു അരുണന്‍ മാറിനില്‍ക്കും. വനിതാ നേതാവ് കെ ആര്‍ വിജയ ജനവിധി തേടും. കുന്നംകുളത്ത് മന്ത്രി എ സി മൊയ്തീന്‍ തന്നെയാകും സ്ഥാനാര്‍ഥി. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയെ നേരിടാന്‍ സേവ്യര്‍ ചിറിറിലപ്പിള്ളി ഇറക്കും. എം കെ കണ്ണനും സാധ്യതാ പട്ടികയില്‍ ഉണ്ട്. ചേലക്കരയില്‍ നിലവിലെ എംഎല്‍എ യു ആര്‍ പ്രദീപ് തന്നെയാകും സ്ഥാനാര്‍ഥി.