HomeKeralaഒറ്റയാനാവാന്‍ പി സി ജോര്‍ജ്

ഒറ്റയാനാവാന്‍ പി സി ജോര്‍ജ്

പി സി ജോര്‍ജും ജനപക്ഷവും ഇക്കുറിയും ഒറ്റക്ക് പോരാടും. യുഡിഎഫ് കൈവിട്ടതിന് പിന്നാലെ എന്‍ഡിഎ സാധ്യതയും മങ്ങി. ഇതോടെയാണ് ഒറ്റക്ക് മത്സരിക്കാന്‍ പി സി ജോര്‍ജ് തീരുമാനിച്ചത്.

എന്‍ഡിഎ പ്രവേശനത്തിന് ജോര്‍ജ് ശ്രമിച്ചെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ചര്‍ച്ച നടന്നെങ്കിലും ധാരണയായില്ല.

തന്നെ വഞ്ചിച്ച യുഡിഎഫിന്റെ സമ്പൂര്‍ണ പരാജയമാണ് ലക്ഷ്യമെന്ന് പി സി പറയുന്നു. തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറില്‍ ആരുടേയും പിന്തുണ സ്വീകരിക്കും. ഈരാറ്റുപേട്ടയിലെ തീവ്രവാദ മുസ്ലീമുകളോട് തനിക്ക യാതൊരു യോജിപ്പുമില്ല. അവര്‍ക്ക് തന്നോട് ശത്രുതയാണ്.

ഇക്കുറി തൂക്കു നിയമസഭക്കാണ് സാധ്യത. ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടാകില്ല. എന്‍ഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

Most Popular

Recent Comments