മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വേണ്ടി പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചുവെന്നും മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുമെന്നും ഷിജു വര്‍ഗീസ് അറിയിച്ചു.
സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയേറ്റില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വിവാദ വിഷയത്തിൽ മേഴ്‌സിക്കുട്ടിയമ്മക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനമുയര്‍ന്നു. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളില്‍ ജാഗ്രത കാട്ടിയില്ലെന്ന് അംഗങ്ങൾ പറഞ്ഞു.