HomeKeralaകിഫ്ബിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് കേസ്

കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് കേസ്

ഇടതുപക്ഷ സര്‍ക്കാരിൻ്റെ ധന വിനിമയ പദ്ധതിയായ കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തു. സിഇഒ, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. കിഫ്ബിയുടെ ബാങ്കിംഗ് പാർട്ണറായ ആക്സിസ് ബാങ്കിനെിരെയും കേസുണ്ട്.

കേന്ദ്രാനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചു, ഫെറ ചട്ടലംഘനം തുടങ്ങിയവയാണ് കേസിന് ആധാരമായത്. കിഫ്ബിയുടെ വക്താവായ ധനമന്ത്രി തോമസ് ഐസക്കിലേക്കും കേസ് എത്തുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന് ഊര്‍ജം നല്‍കുന്നതാകും കിഫ്ബിക്കെതിരെയുള്ള കേസ്.

Most Popular

Recent Comments