HomeKeralaErnakulamശര്‍മ്മക്ക് സീറ്റില്ല, സ്വരാജ് മത്സരിക്കും

ശര്‍മ്മക്ക് സീറ്റില്ല, സ്വരാജ് മത്സരിക്കും

സിറ്റിംഗ് എംഎല്‍എ എസ് ശര്‍മ്മ ഇക്കുറി മത്സരിക്കേണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ്. വൈപ്പിനില്‍ എംഎല്‍എയായ ശര്‍മക്ക് പകരം ജില്ലാ സെക്രട്ടറിയറ്റ് അംഗമായ കെ എന്‍ ഉണ്ണികൃഷ്ണനാകും വൈപ്പില്‍ മത്സരിക്കുക.

വൈപ്പിനില്‍ സജീവമായി നില്‍ക്കുന്ന എസ് ശര്‍മ മത്സരിക്കാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയും ആവുകയും ചെയ്ത ശര്‍മ്മ തുടര്‍ച്ചയായി രണ്ടു ടേം എംഎല്‍എയായിരുന്നു. ഇതോടെയാണ് തുടര്‍ച്ചയായി രണ്ടുതവണ എംഎല്‍എ ആയവരെ മത്സരിപ്പിക്കേണ്ടെന്ന സിപിഎം തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചത്.

നിലിവില്‍ തൃപ്പൂണിത്തുറയില്‍ എംഎല്‍എയായ എം സ്വരാജ് ഇക്കുറിയും അവിടെ മത്സരിക്കും. ബിജെപി സ്ഥാനര്‍ഥിയായി മെട്രോ മാന്‍ ഇ ശ്രീധരന്‍ വന്നാലും എം സ്വരാജ് തന്നെ മത്സരിക്കട്ടെ എന്നാണ് സിപിഎം തീരുമാനം.

കൊച്ചിയില്‍ കെ ജെ മാക്‌സി തന്നെയാകും. കളമശ്ശേരിയില്‍ മുന്‍ എംപി കൂടിയായ സിഐടിയു നേതാവ് കെ ചന്ദ്രന്‍പിള്ളയാകും സ്ഥാനാര്‍ഥി. എറണാകുളത്ത് ഷാജി ജോര്‍ജിനെ മത്സരിപ്പിക്കും. തൃക്കാക്കരിയില്‍ പൊതു സ്വതന്ത്രനായി ഡോ. ജെ ജേക്കബ് ഇറങ്ങാനാണ് സാധ്യത. പെരുമ്പാവൂരിലാകും സി എന്‍ മോഹനന്‍ സ്ഥാനാര്‍ഥിയാവുക. കോതമംഗലത്ത് ആന്റണി ജോണാകും ഇടതു പാനലില്‍ മത്സരിക്കുക.

Most Popular

Recent Comments