HomeKeralaസർക്കാർ പ്രചാരണത്തിന് സ്വകാര്യ കമ്പനിക്ക് വൻതുക; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം

സർക്കാർ പ്രചാരണത്തിന് സ്വകാര്യ കമ്പനിക്ക് വൻതുക; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം

ഇലക്ഷന്‍ പ്രഖ്യാപനം വന്നിട്ടും സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലെത്തിക്കുവാന്‍ കോടികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു.

ഇലക്ഷന്‍ പെരുമാറ്റചട്ടം വന്ന് കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ ചിലവില്‍ പ്രചരണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നത് എല്ലാപേര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വന്ന 26.2.2021 നാണ് സോഷ്യല്‍മീഢിയയിലും, ഡിജിറ്റല്‍ ഫ്‌ളാറ്റ് ഫോമിലും പ്രചരണം നടത്തുന്നതിനാണ് ഒരു കോടി അമ്പത്തൊന്ന് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ ബാംഗ്ലൂര്‍ കേന്ദ്രമായ സ്വകാര്യ കമ്പനിക്കും, 26 ലക്ഷത്തി 52000 രൂപ യൂടൂബിലും, ഇന്‍സ്റ്റാഗ്രാമിലും പ്രചരണം നടത്തുന്നതിന് സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പിനിക്കും നല്‍കി കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനായി തുകയുടെ 50 ശതമാനം അനുവദിച്ചതായും ഉത്തരവില്‍ പറയുന്നു.

പെരുമാറ്റചട്ടം നിലവില്‍ വന്നുകഴിഞ്ഞിട്ടും ഇത്തരത്തില്‍ ഉത്തരവ് ഇറങ്ങിയത് സര്‍ക്കാര്‍ ചിലവില്‍ എല്‍.ഡി.എഫ്. പ്രചരണം നടത്താനുള്ള തന്ത്രമായി വേണം  കാണാന്‍. ഇത് നഗ്നമായ ചട്ടലംഘനമാണ്. അവസാന നാളിലെ സര്‍ക്കാരിൻ്റെ ഈ കടും വെട്ട് നീതിക്ക് നിരക്കാത്തതാണ്. ചുരുക്കത്തിൽ സർക്കാർ ചിലവിൽ തന്നെ ഇടത് മുന്നണിക്ക് ഇലക്ഷൻ പ്രചരണo നടത്താനുള്ള സാഹചര്യമാണു  ഒരുക്കി കൊടുത്തിരിക്കുന്നത്  ഈ വിവദ ഉത്തരവിൻ്റെ പിന്നിൽ പി അർ ഡി യുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണു ആരോപണം.

Most Popular

Recent Comments