എയര്‍ ഇന്ത്യ ഓഫീസ് ആക്രമണ കേസില്‍ ടി വി രാജേഷ് എംഎല്‍എ, മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനുമായ മുഹമ്മദ് റിയാസ് എന്നിവരെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതി നാലാണ് റിമാന്‍ഡ് തടവിലാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ്.
വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് എയര്‍ ഇന്ത്യ ഓഫീസ് ആക്രമിച്ചത്. 2016ലാണ് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കേസില്‍ ഡിവൈഎഫ്‌ഐയുടെ മറ്റ് നേതാക്കള്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ പിന്നീട് കോടതി ജാമ്യം റദ്ദാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസില്‍ ഇടപെട്ട ഹൈക്കോടതിയാണ് കര്‍ശന നടപടി ഉണ്ടാകണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്.