പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് മത്സരിക്കാന്‍ സാാധ്യത. മുന്‍ എംഎല്‍എ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഗോപിിനാഥിനെ പിന്തുണക്കുന്ന കാര്യത്തില്‍ സിപിഎം ഉടന്‍ തീരുമാനമെടുക്കും. പാലക്കാട് മുന്‍ ഡിസിസി അധ്യക്്ഷനും മുന്‍ എംഎല്‍എയുമാണ് എവി ഗോപിനാത്.
രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോണ്‍ഗ്രസ് നേതൃത്വം തന്നോട് കാട്ടിയതെന്ന് എവി ഗോപിനാഥ് കുറ്റപ്പെടുത്തി. തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. പൊതു പ്രവര്‍ത്തനം നിര്‍ത്താന്‍ തനിക്കാകില്ല. ഒന്നു തന്നെ വിളിക്കാന്‍ പോലും ഇതുവരെ ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി പറമ്പിലുമായി അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയപരമായി യോജിക്കുന്ന കക്ഷിയുമായി മുമ്പോട്ട് പോകും. ഒപ്പമുള്ള പ്രവര്‍ത്തകരുമായി ആലോചിച്ച് തീതരുമാനമെടുക്കും. സിപിഎമ്മുമായി നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിജെപിയിലേക്ക് പോകുന്ന കാര്.ം ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും ഗോപിനാഥ് അറിയിച്ചു.