HomeKeralaമന്ത്രി എകെ ബാലന് പകരം ഭാര്യ പികെ ജമീല മത്സരിക്കാന്‍ സാധ്യത

മന്ത്രി എകെ ബാലന് പകരം ഭാര്യ പികെ ജമീല മത്സരിക്കാന്‍ സാധ്യത

മന്ത്രി എകെ ബാലന് പകരം ഭാര്യ ഡോ പികെ ജമീല തരൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ചവിഷയമാകും. നാല് തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാഗംമായ എകെ ബാലന് ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. ഈ അവസരത്തിലാണ് ഭാര്യ ഡോ പികെ ജമീലയെ സിപിഎം പരിഗണിക്കുന്നത്.

പാലക്കാട് സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എകെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് മണ്ഡലം. 2008ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ നിയോജക മണ്ഡലം നിലവില്‍ വന്നത്.

ഒന്നും, രണ്ടും കേരള നിയമസഭകളില്‍ മാവേലിക്കരയില്‍ നിന്നും മൂന്നാം നിയമസഭയില്‍ പന്തളത്തു നിന്നും മത്സരിച്ച് വിജയിച്ച സിപിഎം എംഎല്‍എയായ പികെ കുഞ്ഞച്ചന്റെ മകളാണ് ഡോ പികെ ജമീല. നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു പികെ ജമീല. ഇവരെ ആരോഗ്യ വകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സട്ടന്റായി നിയമിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Most Popular

Recent Comments