ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിക്കാന്‍ വേണ്ടി പാര്‍ട്ടി അഞ്ച് മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നു. വി മുരളീധരന്‍ പിന്മാറുന്ന സാഹചര്യത്തിലാണ് കഴക്കൂട്ടത്ത് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ശോഭ സുരേന്ദ്രന്‍, സുരേഷ് ഗോപി, ടിപി സെന്‍കുമാര്‍ തുടങ്ങിയവര്‍ ജനവിധി തേടണമെന്നും നേതൃത്വം പറയുന്നു.
ഈ മാസം അഞ്ചാം തിയതിക്കുള്ളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകേണ്ടവരുടെ സാധ്യത പട്ടിക തയ്യാറാക്കും. 12ാം തിയതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്ക് ഇതോടെ അന്ത്യമായി. കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങള്‍ കെ സുരേന്ദ്രനു വേണ്ടി പാര്‍ട്ടി നീക്കി വെച്ചു. ഇതില്‍ കഴക്കൂട്ടം മണ്ഡലത്തിനാണ് പ്രഥമ പരിഗണന നല്‍കുക. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.