കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ ഫലം. കോണ്‍ഗ്രസ് ഹൈക്കമാന്റ് സ്വകാര്യ ഏജന്‍സി മുഖേന നടത്തിയ സര്‍വേയിലാണ് നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ ഏറുമെന്ന് പറയുന്നത്.
യുഡിഎഫിന് 73 സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സര്‍വേ നടത്തിയതായി ഏജന്‍സി പറയുന്നു. കോണ്‍ഗ്രസിന് 45-50 സീറ്റുകള്‍ ലഭിക്കും.
ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളേയും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥി ലിസറ്റില്‍ ഇതും പരിഗണിക്കും. ഇതുവരെ വന്ന സര്‍വേ ഫലങ്ങളെല്ലാം എല്‍ഡിഎഫിന് അനുകൂലമാണ്.