ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സംഘടനകള്‍ നടത്തുന്ന വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം.
പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കുന്നില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് മേഖലകളിലും പണിമുടക്ക് ഉണ്ടാകും. ധാര്‍മികമായി പിന്തുണ ഉണ്ടെങ്കിലും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഓട്ടോ ടാക്‌സി വിഭാഗത്തിലും പണിമുടക്ക് ഉണ്ടാകും. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി അറിയിച്ചു.