ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ചൊവാഴ്ച നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ നടക്കും. 300 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ നാളെ ഒപ്പിടും. രാവിലെ 11ന് ഡോണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തും. വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയങ്ങളാകും. നാവിക സേനക്കായി 260 കോടി ഡോളറിന്റെ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. രാത്രി 10ന് അമേരിക്കന്‍ പ്രസിഡണ്ട് മടങ്ങിപ്പോകും.




































