ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരണം മൂന്നായി. അവസാനമായി കൊല്ലപ്പെട്ടത് ഷാഹിദ് ആണ്. ഡല്‍ഹി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍, ഒരു പ്രദേശവാസി എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍.
മോജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കടുത്ത ആക്രമണത്തിലെത്തിയത്. ഇരുകൂട്ടരും തമ്മില്‍ കനത്ത കല്ലേറും വീടാക്രമണങ്ങളും ഉണ്ടായി. കല്ലേറില്‍ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കര്‍ദ്ദംപൂരില്‍ കടകള്‍ക്ക് തീയിട്ടു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് കമ്പനി സിആര്‍പിഎഫ് ഭടന്മാരെ വിന്യസിച്ചു. നാല് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. 10 സംഘര്‍ഷ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.