കേരളം ഇതുവരെ കാണാത്ത വഴിത്തിരിവ് ഈ തെരഞ്ഞെടുപ്പിലൂടെ സാധ്യമാകുമെന്ന് കുമ്മനം രാജശേഖരന്‍. നാല്‍പ്പതിലധികം സീറ്റുകള്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. മത്സരിക്കുന്നത് ജയിക്കാനാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താഴെ തട്ടിലുള്ള അണികളുടെ അഭിപ്രായവും നിര്‍ണായകമാണ്. നേമത്തിൻ്റെ കാര്യത്തില്‍ ബിജെപിക്ക് സംശയങ്ങളില്ല. പാര്‍ട്ടി തീരുമാനിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും. ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളില്ലെന്നും എന്‍ഡിഎ കൂട്ടായി തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
സി ദിവാകരൻ്റെ ശബരിമല പരാമര്‍ശം ശരിയായ കാര്യമാണ്. പലരും തെറ്റുകള്‍ തിരുത്തി വരന്നുണ്ട്. തെറ്റുകള്‍ എണ്ണിയെണ്ണി തിരുത്തി പറയേണ്ട കാലം വരുമെന്നും സിപിഐ എം കാലുവാരി തോറ്റയാളാണ് ദിവാകരനെന്നും കുമ്മനം പറഞ്ഞു.