ബിജെപിയില്‍ ചേര്‍ന്ന് മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍

0

മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍, വി ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

തൃപ്പൂണിത്തുറയില്‍ ബിജെപി സംഘടിപ്പിച്ച വിജയയാത്രക്ക് ഇന്നലെ നല്‍കിയ സ്വീകരണ പരിപാടിയിലാണ് മുന്‍ ജഡ്ജിമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവര്‍ക്ക് പിന്നാലെ നിരവധി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് അംഗത്വം നൽകിയത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ സാന്നിധ്യത്തില്‍ ആയിരുന്നു അംഗത്വ വിതരണം.

ലവ് ജിഹാദ് നിയമത്തെ പിന്തുണക്കുന്നുവെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചവരാണ് ഈ ജഡ്ജിമാർ. പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥി പഠനകാലത്ത് താന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്ന് ചിദംബരേഷ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.