നിയമസഭ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിക്ക് പകരം മൂവാറ്റുപുഴ മണ്ഡലം പിജെ ജോസഫിന് നല്‍കാന്‍ സാധ്യത. മൂവാറ്റുപുഴ സീറ്റ് ചോദിച്ചെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. അതെസമയം ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത കൂടുതല്‍.
സീറ്റ് വെച്ച് മാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചന നടക്കുന്നുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രണ്ടില്‍ ഒരു സീറ്റ് മാത്രമേ നല്‍കൂ എന്നാണ് കോണ്‍ഗ്രസിൻ്റെ ഉത്തരം.