മാരിടൈം ഇന്ത്യ ഉച്ചകോടി നാളെ മുതല്‍

0

സമുദ്ര സംബന്ധ മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള
മാരിടൈം ഇന്ത്യ ഉച്ചകോടി 2021 നാളെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടത്തുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെയാണ് പരിപാടി. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഡെന്‍മാര്‍ക്കുമായി സഹകരിച്ചാണ് ഉച്ചകോടി നടത്തുന്നത്.

വിവധ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പേര്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. നൂറിലധികം വന്‍കിട കമ്പനികളുടെ സിഇഒമാരും പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.