സംവിധായകനും നടനുമായ രഞ്ജിത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. കോഴിക്കോട് നോര്‍ത്തിലാണ് അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുക. മൂന്ന് തവണ മത്സരിച്ച എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ സിനിമ സ്‌റ്റൈലിലൊരു ട്വിസ്റ്റ് തന്നെ ഉണ്ടായിരിക്കുകയാണ്. സിപിഎമ്മുമായി നല്ല ബന്ധം പുലര്‍ത്തുന്ന രഞ്ജിത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായി സിനിമയിലെത്തി ഹിറ്റ് സിനിമകളുടെ സംവിധായകനായ രഞ്ജിത്ത് സമീപകാലത്ത് അഭിനയിത്തിലേക്കും ചുവട് മാറ്റിയിരുന്നു.
മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നാടിനെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറാണ് നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ സിറ്റിങ് എംഎല്‍എ. കേരളത്തിനാകെ മാതൃകയായ നടക്കാവ് സ്‌കൂള്‍ പോലുള്ള പൊതുവിദ്യാലയങ്ങളുടെ നവീകരണം നടപ്പാക്കിയത് പ്രദീപിൻ്റെ നേതൃത്വത്തിലാണ്.