കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നടത്താമെന്ന് തൃശൂർ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് സാഹചര്യത്താല്‍ വ്യാപന തോത് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മറ്റ് ജില്ലകളിലെ കലക്ടര്‍മാരുടെയും പൊലീസ് മേധാവികളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയന്ത്രണത്തിൻ്റെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാലക്കാട് തമിഴ്നാട് അതിര്‍ത്തിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കൊടുങ്ങല്ലൂര്‍ ഭരണിയോട് അനുബന്ധിച്ച് നടത്തുന്ന കോഴിക്കല്ല് മൂടല്‍, അശ്വതികാവ് തീണ്ടല്‍ തുടങ്ങിയ ചടങ്ങുകള്‍ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പ്രദേശത്തെ ഭഗവതി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പാലക്കവേലന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തും.
പ്രദേശവാസികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് സ്റ്റാളുകള്‍ എക്സിബിഷന്‍ തുടങ്ങിയവ അനുവദിക്കില്ല. മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ലോഡ്ജുകളില്‍ ഭക്തജനങ്ങള്‍ക്ക് മുറികള്‍ അനുവദിക്കുകയില്ല. ഭരണിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കും. ജില്ലാ അതിര്‍ത്തികളില്‍ പൊലീസിൻ്റെ മേല്‍നോട്ടത്തില്‍ വാഹനഗതാഗത പരിശോധനകള്‍ നടത്തുകയും ഭരണി ഉത്സവത്തിനുള്ള പ്രവേശനം തടഞ്ഞ് വാഹനം തിരിച്ച് വിടുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിയമനടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിൻ്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കും ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ നടത്തും. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുന്നവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും





































