തൃശൂര്‍ ജില്ലയില്‍ 2021 ജനുവരി ഒന്നു വരെയുള്ള കണക്ക് പ്രകാരം ആകെ 2505794 വോട്ടര്‍മാര്‍. ഇതില്‍ 1204248 പേര്‍ പുരുഷന്‍മാരും 1301520 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെൻ്റര്‍ വിഭാഗത്തില്‍പ്പെട്ട 26 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കും. ജില്ലയില്‍ ഈ മാസത്തില്‍ തന്നെ പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് മണലൂരിലും കുറവ് കയ്പമംഗലത്തുമാണ്. മണലൂര്‍ നിയോജക മണ്ഡലത്തില്‍ തന്നെയാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളത്. കുറവ് സ്ത്രീ വോട്ടര്‍മാര്‍ കയ്പമംഗലത്തും.
നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് ചുവടെ.(നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ എന്ന ക്രമത്തില്‍)
ചേലക്കര – 92963, 99034, 0, 191997
കുന്നംകുളം – 91682, 97639, 2, 189323
ഗുരുവായൂര്‍ – 97030, 104860, 2, 201892
മണലൂര്‍ – 101761, 109793, 2, 211556
വടക്കാഞ്ചേരി – 99901, 108473, 2, 208376
ഒല്ലൂര്‍ – 96362, 101433, 2, 197797
തൃശൂര്‍ – 83445, 91878, 3, 175326
നാട്ടിക – 96778, 106642, 4, 203424
കയ്പമംഗലം – 77005, 88760, 5, 165770
ഇരിങ്ങാലക്കുട – 92428, 100718, 2, 193148
പുതുക്കാട് – 94566, 99372, 0, 193998
ചാലക്കുടി – 90615, 96139, 1, 186755
കൊടുങ്ങല്ലൂര്‍ – 89712, 96779, 1,18649