പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ സംസ്ഥാന മന്ത്രിമാരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു.
മന്ത്രിമാര്‍ക്കുള്ള വാക്‌സിനേഷനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്വയം രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആകാത്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്യാനാകും. സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് നിരക്ക്.