വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ധാരളമായി ബിജെപിക്ക് ലഭിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് കൂടുതല്‍ സ്ഥാനാര്‍ഥികളും ഉണ്ടാകും.
കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അശ്വത് നാരായണ്‍. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് കൂടിയാണ് അദ്ദേഹം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒപ്പമാണ് കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.