HomeFilm25ാമത് ഐ എഫ് എഫ് കെയുടെ പാലക്കാട് എഡിഷന് തുടക്കമായി

25ാമത് ഐ എഫ് എഫ് കെയുടെ പാലക്കാട് എഡിഷന് തുടക്കമായി

25ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പാലക്കാട് എഡിഷന് ഇന്ന് തുടക്കമായി. പതിവിനു വിപരീതമായി ഇത്തവണ നാലു സ്ഥലങ്ങളിലായിട്ടാണ് ഐഎഫ്എഫ്കെ നടത്തിയത്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി എന്നിവിടങ്ങളിലെ ചലച്ചിത്ര പ്രദർശനങ്ങൾക്ക് ശേഷം ഇന്നാണ് പാലക്കാട് എഡിഷൻ ആരംഭിച്ചത്.

പാലക്കാട് എഡിഷൻ്റെ ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിച്ചു. സംവിധായകൻ കമൽ, വിപിൻ ആറ്റ്ലി എന്നിവർ പങ്കെടുത്തു. പാലക്കാട് പ്രിയ തീയേറ്ററിലാണ് ചിത്ര പ്രദർശനം നടക്കുക. മേള മാർച്ച് അഞ്ചിന് അവസാനിക്കും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Most Popular

Recent Comments