തങ്ങള്‍ക്ക് 12 സീറ്റ് വേണമെന്ന ശക്തമായ ആവശ്യവുമായി പി ജെ ജോസഫ് വിഭാഗം. ജോസ് കെ മാണി വിഭാഗം വിട്ടു പോയെങ്കിലും തങ്ങ്ള്‍ ഇപ്പോഴും ശക്തരാണെന്നും പി ജെ ജോസഫ് വാദിക്കുന്നു.
എന്നാല്‍ 9 സീറ്റ് മാത്രമേ നല്‍കാനാവൂ എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രബല വിഭാഗമായ ജോസ് കെ മാണി വിട്ടതോടെ ജോസഫിന്റെ ശക്തി ക്ഷയിച്ചതായി കോണ്‍ഗ്രസ് കരുതുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ വിഭാഗത്തിന് ശക്തി തെളിയിക്കാനായില്ല. കൂടാതെ പാര്‍ടിയും ചിഹ്നവും ജോസ് വിഭാഗത്തിന് കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 9 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ച 15 സീറ്റ് വേണമെന്നായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുഡിഎഫ് തന്നെ ഇക്കാര്യം തള്ളിയപ്പോഴാണ് 12ലേക്ക് മാറിയത്.