വാക്‌സിന്‍ എടുത്ത് പ്രധാനമന്ത്രി

0

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. പുതുച്ചേരി സ്വദേശിനിയായ പി നിവേദയാണ് പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത്. ഇന്ന് രാവിലെ ഡല്‍ഹിയിലെ എയിംസിലയിരുന്നു പ്രധാനമന്ത്രിയുടെ വാക്‌സിനേഷന്‍.

രാജ്യത്തെ എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഒന്നാംഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. ഇതുവരെ ഒരു പ്രശ്‌നവും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷിതമാണ് വാക്‌സിന്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ കുത്തിവെയ്പ് ആരംഭിക്കുന്നതിൻ്റെ ഭാഗമാണ് പ്രധാനമന്ത്രി വാക്‌സിന്‍ എടുത്തത്. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കുമാണ് വാക്‌സിന്‍ കുത്തിവെയ്പ് നല്‍കുക.