HomeIndiaതമിഴ് പഠിക്കാത്തത് വലിയ ദുഃഖമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ് പഠിക്കാത്തത് വലിയ ദുഃഖമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ ദുഃഖമാണ് തമിഴ് പഠിക്കാത്തതുമൂലം ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് തന്റെ വലിയ ദുഃഖത്തെ കുറിച്ച് പ്രധാനമന്ത്രി വാചാലനായത്. ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്ന് കരുതുന്നുവെന്നും മോദി വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിനിയായ അപര്‍ണ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ച് കൊണ്ടാണ് മോദി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെ കുറിച്ച് പങ്കുവെച്ചത്.

അനേക വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന താങ്കള്‍ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും സാധിച്ചില്ലെന്ന് തോന്നലുണ്ടായിട്ടുണ്ടോ എന്ന അപര്‍ണയുടെ ചോദ്യത്തിനാണ് മോദിയുടെ മറുപടി.

ലോകത്തിന് മുഴുവനും പ്രിയപ്പെട്ടതും സുന്ദരവുമായ ഭാഷയാണ് തമിഴ്. പലരും തന്നോട് തമിഴ് സാഹിത്യത്തെ കുറിച്ചും അതില്‍ രചിച്ചിട്ടുള്ള കവിതകളുടെ ഗഹനതെയക്കുറിച്ചുമെല്ലാം പറഞ്ഞിട്ടുണ്ട്. ഭാരതം അനേകം ഭാഷകളുടെ പ്രദേശമാണ്. ആ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണെന്നും മോദി ചൂണ്ടിക്കാട്ടി. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹര്യത്തില്‍ കൂടിയായണ് പ്രധാനമന്ത്രിയുടെ ആ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. മെയ് 2 നാണ് വോട്ടെണ്ണല്‍.

മുമ്പൊരിക്കല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തമിഴ് വാക്കുകള്‍ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു പ്രധാനമന്ത്രി. 2018ലും തനിക്ക് തമിഴ് പഠിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം മോദി പ്രസംഗത്തിനിടയില്‍ പ്രകടിപ്പിച്ചിരുന്നു.

Most Popular

Recent Comments