HomeKeralaഎസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ തുടങ്ങും

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ തുടങ്ങും

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. മാര്‍ച്ച് അഞ്ചിന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണയം വേഗം പൂര്‍ത്തീകരിച്ച് മാര്‍ച്ച് 10ന് തന്നെ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. മാര്‍ച്ച് 17 മുതലാണ് പൊതു പരീക്ഷ ആരംഭിക്കുക.

മാര്‍ച്ച് പത്തിന് ഉത്തരക്കടലാസുകള്‍ വാങ്ങിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ ആരംഭിക്കുന്ന മാര്‍ച്ച് 17ന് വരെ സ്‌കൂളില്‍ വരേണ്ടതില്ല. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സി വിഭാഗത്തിന് ഉച്ചക്കുമാണ് പൊതു പരീക്ഷ ആരംഭിക്കുക.

Most Popular

Recent Comments