സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായ സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡന്‌റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമല്ല അതിന് മുമ്പ് തന്നെ മന്ത്രിതല ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒത്തുതീര്‍പ്പില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാതെ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമരം അവസാനിപ്പിച്ച എല്‍ിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സന്തോഷത്തില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങളുടേയും കൂടെ കോണ്‍ഗ്രസും പങ്കുചേരുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.